ലിബിയയില്‍ ആഭ്യന്തര കലാപം രൂക്ഷം; 13 മലയാളി നഴ്സുമാരെക്കുറിച്ച് വിവരമില്ല

ന്യൂഡല്‍ഹി| WEBDUNIA|
PRO
ലിബിയയില്‍ ആഭ്യന്തര കലാപം രുക്ഷമായതോടെ ആശുപത്രികളില്‍ കുടുങ്ങിയ 13ഓളം മലയാളി നഴ്‌സുമാരെ കുറിച്ച് ഒരു വിവരവും ലഭ്യമായിട്ടില്ലെന്ന് റിപ്പോര്‍ട്ട്.

ഇവരെ ഫ്ളാറ്റില്‍ നിന്ന് മറ്റൊരിടത്തേക്കു മാറ്റിയെന്നാണു സൂചനയെങ്കിലും അതിനു ശേഷം ഒരു വിവരവും ലഭ്യമായിട്ടില്ലെന് വിവിധമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലിബിയന്‍ എംബസിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവിയുടെ ഓഫീസും മന്ത്രി അനൂപ് ജേക്കബും മാധ്യമങ്ങളെയും ബന്ധുക്കളെയും അറിയിച്ചു.സാബാ മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്തിരുന്ന നഴ്‌സുമാരാണ് ദുരിതത്തിലായത്.

ആശുപത്രിയില്‍ ഡോക്ടര്‍മാരോ രോഗികളോ ഇല്ലെങ്കിലും ഇവര്‍ സ്ഥിതിയായിരുന്നു. എട്ടു മാസത്തിലേറെയായി ശമ്പളം പോലും കിട്ടാത്ത അവസ്ഥയിലായിരുന്നു നഴ്‌സുമാര്‍. രണ്ടാഴ്ച മുന്‍പ് കടുത്തപട്ടിണിയിലായിരുന്നതായും വിവരം ലഭിച്ചിരുന്നു.

എറ്റുമുട്ടല്‍ ശക്തമായതോടെ ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതാവാമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിക്കാത്തത് വീട്ടുകാരെ ആശങ്കയിലാക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :