ലിബിയയില്‍ ചാവേര്‍ ആക്രമണം; 13 മരണം

ബെങ്ഹാസി| WEBDUNIA|
PRO
ലിബിയയില്‍ ആദ്യമായുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 13 പേര്‍ മരിച്ചു. ബെങ്ഹാസി നഗരത്തിലെ സുരക്ഷാ പരിശോധനാകേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്.

എട്ട് പേര്‍ക്ക് പരിക്കേറ്റു. സമീപകാലത്ത് ഭീകരരുടെ സ്ഥിരം ലക്ഷ്യങ്ങളിലൊന്നാണ് ബെങ്ഹാസി. ഇസ്‌ലാമിക ഭീകരപ്രസ്ഥാനമായ അന്‍സാര്‍ അല്‍ ശരിയയുടെ ശക്തികേന്ദ്രങ്ങളിലൊന്നാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :