ലണ്ടനിലെ പതിനെട്ടാം നൂറ്റാണ്ടിലെ കെട്ടിടം നന്നാക്കിയെടുത്ത് ഇന്ത്യക്കാരന്‍

ലണ്ടന്‍| WEBDUNIA|
PRO
PRO
ലണ്ടന്‍ നഗരഹൃദയത്തില്‍ തകര്‍ന്നുവീഴാറായി കിടന്നിരുന്ന പതിനെട്ടാം നൂറ്റാണ്ടിലെ കെട്ടിടം ഒരു ഇന്ത്യക്കാരന്‍ നന്നാക്കിയെടുത്തു. ഇന്ത്യന്‍ വംശജനും പോളിസ്റ്റര്‍ വ്യവസായിയുമായ പ്രകാശ്‌ ലോഹ്യയാണ്‌ കെട്ടിടം നന്നാക്കിയെടുത്തത്.

പതിനെട്ടാം നൂറ്റാണ്ടില്‍ പണിത കെട്ടിടത്തിന് 250 വര്‍ഷത്തിനടുത്ത് പഴക്കമുണ്ട്. 1770ലാണ് ഈ കെട്ടിടം പണിതതെന്ന് കരുതുന്നു. പ്രകാശ്‌ ലോഹ്യ കെട്ടിടം പുതുക്കിപ്പണിയുന്നതിനായി അഞ്ചുകോടി പൗണ്ടാണ് മുടക്കിയിരിക്കുന്നത്.

നേരത്തെയും ഇന്ത്യന്‍ വംശജര്‍ ലണ്ടനിലെ ചരിത്രസ്മാരകങ്ങള്‍ പുതുക്കിപ്പണിത്തിട്ടുണ്ട്. ഹിന്ദുജ സഹോദരന്മാര്‍ 10 കോടി രൂപ മുടക്കിയാണ് ബക്കിങ്ങാം കൊട്ടാരത്തിനടുത്തുള്ള ചരിത്രസ്മാരകങ്ങള്‍ പുതുക്കിപ്പണിതത്.

ഇന്ത്യന്‍ വംശജനും വന്‍കിട ഉരുക്ക് വ്യവസായിയുമായ ലക്ഷ്മി എന്‍ മിത്തലിന്റെ അടുത്ത ബന്ധുവും കൂടിയാണ് പ്രകാശ്‌ ലോഹ്യ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :