മലാല യൂസഫ്‌സായിക്ക് കുട്ടികള്‍ക്കായുള്ള സമാധാനത്തിനുള്ള രാജ്യാന്തര പുരസ്‌കാരം ലഭിച്ചു. ഹോളണ്ടിലെ കിഡ്‌സ് റൈറ്റ്‌സിന്റെ പുരസ്‌കാരത്തിനാണ് മലാല അര്‍ഹയായത്. സെപ്തംബര്‍ ആറിനാണ് പുരസ്‌കാരദാന ചടങ്ങ്.
ഹേഗിലാണ് പുരസ്‌കാരദാന ചടങ്ങ് നടക്കുക. ചടങ്ങില്‍ 2011ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ തവക്കുള്‍ കര്‍മാനാണ് മലാലയ്ക്ക് പുരസ്‌കാരം നല്‍കുക. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ 2003ലാണ് കിഡ്‌സ് റൈറ്റ്‌സി രൂപീകരിച്ചത്.
കഴിഞ്ഞ ഒക്ടോബറില്‍ പാകിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി വാദിച്ചതിന്റെ പേരില്‍ മലാലയെ സ്വാത്ത് താഴ്‌വരയില്‍ വച്ച് താലിബാന്‍ തീവ്രവാദികള്‍ ആക്രമിച്ചിരുന്നു.
തുടര്‍ന്ന് മലാലയെ ബ്രിട്ടനില്‍ ചികിത്സക്കായി എത്തിച്ചിരുന്നു. സുരക്ഷകാരണങ്ങളാല്‍ മലാലയും കുടുംബവും ബ്രിട്ടനില്‍ തന്നെയാണ് ഇപ്പോള്‍.