കാണാതായ ബ്രിട്ടീഷ് ഇന്ത്യന്‍ നടന്റെ മൃതദേഹം കണ്ടെത്തി

ലണ്ടന്‍| WEBDUNIA|
PRO
ലണ്ടനില്‍നിന്ന് ഒരാഴ്ച മുന്‍പ് കാണാതായ ഇന്ത്യക്കാരനായ ബ്രിട്ടീഷ് നടന്‍ പോള്‍ ഭട്ടാചാര്‍ജിയുടെ മൃതദേഹം ഈസ്റ്റ് എസെക്സിലെ സീഫോര്‍ഡില്‍ നിന്നും കണ്ടെടുത്തു.

ലണ്ടനിലെ സ്ളൊവാറന്‍ സ്ക്വയറില്‍ റോയല്‍ കോര്‍ട്ട് തിയേറ്ററില്‍ ഒരു പരിപാടിയുടെ റിഹേഴ്സലില്‍ പങ്കെടുത്തിട്ട് പോയ അദ്ദേഹത്തെ കഴിഞ്ഞ ബുധനാഴ്ച രാത്രിമുതല്‍ കാണാതായതാണ്. കാമുകിക്ക് ഫോണില്‍ സന്ദേശം നല്‍കിയിരുന്നു. പിന്നീട് വിവരമൊന്നുമില്ലായിരുന്നു.

കസിനോ റോയല്‍ എന്ന ജയിംസ് ബോണ്ട് സിനിമയിലും ഈസ്റ്റ് എന്‍ഡേഴ്സ് എന്ന ബ്രിട്ടീഷ് ടിവി സീരിയലിലും അഭിനയിച്ച് ശ്രദ്ധ നേടിയ നടനായിരുന്നു പോള്‍ ഭട്ടാചാര്‍ജി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :