റാണയെ വിഡ്ഡിയാക്കുകയായിരുന്നു: ഹെഡ്‌ലി

ചിക്കാഗൊ| WEBDUNIA|
PRO
തഹാവുര്‍ ഹുസൈന്‍ റാണയെ താന്‍ വിഡ്ഡിയാക്കുകയായിരുന്നു എന്ന് തന്റെ ഭാര്യയോട് പറഞ്ഞിരുന്നതായി 26/11 കേസില്‍ കുറ്റസമ്മതം നടത്തി മാപ്പുസാക്ഷിയായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. ചിക്കാഗൊ കോടതിയിലാണ് ഹെഡ്‌ലി ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

കേസില്‍ വിചാരണ നേരിടുന്ന റാണയുടെ അഭിഭാഷകന്റെ ചോദ്യത്തിനു മറുപടിയായാണ് ഹെഡ്‌ലി ഇക്കാര്യം സമ്മതിച്ചത്. അറിയാതെയാണ് അദ്ദേഹത്തെ 26/11 ഗൂഡാലോചനയില്‍ പങ്കാളിയാക്കിയത്. തന്റെ ബാല്യകാല സുഹൃത്തിനെ വിഡ്ഡിയാക്കി തന്റെ പദ്ധതികള്‍ക്ക് ഉപയോഗിക്കുകയായിരുന്നു എന്നും ഹെഡ്‌ലി തന്റെ ഭാര്യയോട് പറഞ്ഞിരുന്നു.

റാണയുടെ വിചാരണ ജൂണ്‍ 15 വരെ നീളുമെന്നാണ് കരുതുന്നത്. താന്‍ ഭീകരതയെ സഹായിച്ചിട്ടില്ല എന്നാണ് റാണയുടെ നിലപാട്. എന്നാല്‍, റാണ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.

166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരു ഡസനോളം കുറ്റങ്ങളാണ് റാണയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :