ഇഖ്ബാല്‍ ഉപയോഗിച്ചത് യുഎസ് നമ്പര്‍‍: ഹെഡ്‌ലി

WEBDUNIA|
PRO
ഇന്ത്യയില്‍ ആയിരുന്ന സമയത്ത് ഐ‌എസ്‌ഐ മേജര്‍ ഇഖ്ബാല്‍ തന്നോട് ബന്ധം പുലര്‍ത്തിയിരുന്നത് യുഎസ് നമ്പറിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചായിരുന്നു എന്ന് ഹെ‌ഡ്‌ലിയുടെ വെളിപ്പെടുത്തല്‍. തഹാവുര്‍ റാണയുടെ കേസിന്റെ വിചാരണ വേളയില്‍ ചിക്കാഗോ കോടതിയിലാണ് ഹെഡ്‌ലി ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

ഇഖ്ബാല്‍ തന്നെ വിളിക്കുന്നതിനായി മാത്രം ഒരു പ്രത്യേക മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു. അതിന് യുഎസ് നമ്പറായിരുന്നു. പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കോളുകള്‍ നിരീക്ഷിക്കപ്പെടും എന്നതിനാലാണ് യുഎസ് നമ്പര്‍ ഉപയോഗിച്ചത് എന്നും ഹെഡ്‌ലി പറഞ്ഞു.

ഇന്ത്യയിലെ ആണവ കേന്ദ്രങ്ങളും ആക്രമ ലക്‍ഷ്യങ്ങളായിരുന്നു എന്ന് ഹെ‌ഡ്‌ലി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി ചില ആണവ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു എന്നും ഹെ‌ഡ്‌ലി വെളിപ്പെടുത്തി.

അതേസമയം, മേജര്‍ ഇഖ്ബാല്‍ എന്ന ഒരാള്‍ ഐ‌എസ്‌ഐയില്‍ ഇല്ല എന്നാണ് പാകിസ്ഥാന്‍ വാദിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :