പ്രഭുദേവയൊക്കെ എന്ത്? ഷ്വാസനൈഗറാണ് താരം!

കാലിഫോര്‍ണിയ| WEBDUNIA|
PRO
- നയന്‍‌താര ബന്ധം മാധ്യമങ്ങള്‍ ആഘോഷിക്കുന്ന കാലമാണ്. ആദ്യഭാര്യയായ റം‌ലത്തുമായുള്ള വിവാഹമോചനം വേഗം സാധ്യമാക്കുന്നതിന്‍റെ തിരക്കിലാണ് പ്രഭുദേവ. 30 കോടി രൂപ മൂല്യമുള്ള വസ്തുവകകളാണ് ബന്ധം വേര്‍പെടുത്തുന്നതിനുള്ള നഷ്ടപരിഹാരമായി റം‌ലത്തിന് പ്രഭുദേവ നല്‍കുന്നത്. എന്നാല്‍ ഇതൊക്കെ എത്ര നിസ്സാരമായ തുക എന്ന് ഹോളിവുഡില്‍ നിന്നുള്ള ഒരു വാര്‍ത്ത അറിയുമ്പോള്‍ മനസ്സിലാകും. ഹോളിവുഡിലെ ഉരുക്കുമനുഷ്യന്‍ അര്‍നോള്‍ഡ് ഷ്വാസനൈഗര്‍ വിവാഹമോചനത്തിനായി ഭാര്യയ്ക്ക് നല്‍കുന്ന നഷ്ടപരിഹാരം 155 മില്യണ്‍ പൌണ്ടാണ്. അതായത് 1132 കോടി രൂപ!

തനിക്ക് മറ്റൊരു സ്ത്രീയില്‍ 13 വയസുള്ള ഒരു മകനുണ്ടെന്ന ഷ്വാസനൈഗറിന്‍റെ വെളിപ്പെടുത്തലാണ് ഭാര്യ മരിയ ഷ്രിവറിനെ പ്രകോപിപ്പിച്ചത്. കാല്‍ നൂറ്റാണ്ട് നീണ്ടുനിന്ന ദാമ്പത്യജീവിതം അവസാനിപ്പിക്കാന്‍ മരിയ തീരുമാനിക്കുകയായിരുന്നു. വിവാഹമോചനത്തിനായി അര്‍നോള്‍ഡ് ഷ്വാസനൈഗറിന്‍റെ ആകെയുള്ള സമ്പത്തിന്‍റെ(310 പൌണ്ട്) പകുതി ആണ് മരിയ ആവശ്യപ്പെട്ടത്.

പകുതി സ്വത്ത് നല്‍കുമെന്ന് ഷ്വാസനൈഗര്‍ പറയുന്നുണ്ടെങ്കിലും മരിയയ്ക്ക് അതില്‍ വിശ്വാസമില്ല. ഷ്വാസനൈഗറിന് 310 പൌണ്ടിലും കൂടുതല്‍ ആസ്തിയുണ്ടെന്നാണ് മരിയയുടെ വിശ്വാസം. ഒരു സ്വാകര്യ ഡിറ്റക്ടീവിന്‍റെ സഹായത്തോടെ ഷ്വാസനൈഗറിന്‍റെ യഥാര്‍ത്ഥ സ്വത്തുവിവരം അന്വേഷിച്ച് കണ്ടുപിടിക്കാനൊരുങ്ങുകയാണ് മരിയ ഇപ്പോള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :