ഹെഡ്‌ലിയുടെ പിതാവിന്റെ സംസ്കാരത്തിന് ഗീലാനി

ഇസ്ലാമബാദ്| WEBDUNIA|
PRO
മുംബൈ ഭീകരാക്രമണ കേസില്‍ യുഎസില്‍ മാപ്പുസാക്ഷിയായ ഡേവിഡ് കോള്‍‌മാന്‍ ഹെഡ്‌ലിയുടെ പിതാവിന്റെ ശവസംസ്കാര ചടങ്ങുകളില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗീലാനി പങ്കെടുത്തിരുന്നു. 2010 - ല്‍ നടന്ന ചടങ്ങില്‍ ഗീലാനി പങ്കെടുത്തിരുന്നു എന്ന് ഹെഡ്‌ലി ചിക്കാഗൊ കോടതിയില്‍ വെളിപ്പെടുത്തുകയായിരുന്നു.

തന്റെ പിതാവ് സയ്ദ് സലീം ഗീലാനിയുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്ത ഗീലാനി കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു എന്നും ഹെഡ്‌ലി വെളിപ്പെടുത്തി. തന്റെ കൂട്ടാളി തഹാവുര്‍ ഹുസൈന്‍ റാണയുടെ വിചാരണ വേളയിലായിരുന്നു വെളിപ്പെടുത്തല്‍.

2010 ഡിസംബറില്‍ മരിച്ച സലീം ഗീലാനി കവി, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. പാകിസ്ഥാന്‍ ജനറല്‍ റേഡിയോയുടെ ഡയറക്ടര്‍ ജനറലായും വാഷിംഗ്ടണ്‍ ഡിസിയിലെ പാകിസ്ഥാനി എംബസി ഉദ്യോഗസ്ഥനായും സലീം ഗീലാനി പ്രവര്‍ത്തിച്ചിരുന്നു.

ഹെഡ്‌ലിയുടെ അര്‍ദ്ധ സഹോദരന്‍ ഡാന്യല്‍ ഗീലാനി പ്രധാനമന്ത്രിയുടെ ഓഫീസില്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ആയി ജോലിനോക്കി വരികയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :