വോള്‍ഗാഗ്രാഡില്‍ റയില്‍വേ സ്റ്റേഷനിലും ബസിലുമുണ്ടായ സ്ഫോടനങ്ങളില്‍ പരുക്കേറ്റ രണ്ടുപേര്‍ കൂടി മരിച്ചു.
ഇതോടെ രണ്ടു സംഭവങ്ങളിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 33 ആയി. വോള്‍ഗാഗ്രാഡിനു തെക്കുള്ള പ്രവിശ്യകള്‍ ഉള്‍പ്പെടുത്തി പ്രത്യേക രാഷ്ട്രത്തിനു പോരാടുന്ന തീവ്രവാദികളാണ് തൊട്ടടുത്ത ദിവസങ്ങളിലായി നടന്ന സ്ഫോടനങ്ങള്‍ക്കു പിന്നില്‍.
കരിങ്കടല്‍ തീരത്തെ ടൂറിസ്റ്റ് കേന്ദ്രമായ സോചിയില്‍ ശീതകാല ഒളിംപിക്സ് ആരംഭിക്കാന്‍ ആറാഴ്ച മാത്രം ബാക്കിനില്‍ക്കെ ഉണ്ടായ സ്ഫോടനങ്ങള്‍ ഒളിംപിക്സ് വേളയിലും ആക്രമണമുണ്ടാകുമോ എന്ന ഉത്കണ്ഠ വളര്‍ത്തുന്നു. സ്ഫോടനങ്ങളെ തുടര്‍ന്ന് മേഖലയില്‍ സുരക്ഷ ശക്‌തമാക്കിയിട്ടുണ്ട്.