റഷ്യയില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ 10 മരണം

മോസ്‌കോ| WEBDUNIA|
PRO
PRO
തെക്കന്‍ റഷ്യയിലെ വോള്‍ഗോഗ്രാഡില്‍ വീണ്ടും ചാവേര്‍ ആക്രമണം. ഇന്നുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള സെര്‍ഷിങ്കിയിലെ ചന്തസ്ഥലത്താണ് ഇന്ന് സ്‌ഫോടനമുണ്ടായത്.

കഴിഞ്ഞ ദിവസം ഇവിടുത്തെ റെയില്‍വേ സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും അന്‍പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഫിബ്രവരി ഏഴിന് ശീതകാല ഒളിമ്പിക്‌സ് തുടങ്ങാനിരിക്കുന്ന സോച്ചിക്ക് സമീപമുള്ള പ്രധാന നഗരങ്ങളിലൊന്നാണ് വോള്‍ഗോഗ്രാഡ്. ഇവിടെ രണ്ടുമാസം മുമ്പ് സമാനരീതിയിലുണ്ടായ ചാവേറാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :