മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ യുഡിഎഫില്‍ തീരുമാനമായെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ലീഗിന്റെ മഞ്ഞളാംകുഴി അലിയും കേരളാ കോണ്‍ഗ്രസിന്റെ(ജേക്കബ്) അനൂപ് ജേക്കബും മന്ത്രിമാരായി ഒരുമിച്ച് സത്യപ്രതിജ്ഞയെടുക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ യുഡിഎഫ് കണ്‍വീനറുടെ വാക്കുകള്‍ തെറ്റിധരിപ്പിക്കപ്പെട്ടുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹൈക്കമാന്‍ഡിന്റെ അനുമതി തേടേണ്ടത് യു ഡി എഫിലെ സാധാരണ നടപടി ക്രമമാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകേണ്ട സാഹചര്യത്തിലാണ് യുഡിഎഫിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകാതിരുന്നത്- പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അഞ്ചാം മന്ത്രി വേണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യം ഹൈക്കമാന്‍ഡിന് വിടാന്‍ യു ഡി എഫ് തീരുമാനിച്ചതായി നേരത്തെ കണ്‍വീനര്‍ പി പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.