അഞ്ചാം മന്ത്രി വേണോ എന്ന് ഹൈക്കമാന്റ് തീരുമാനിക്കും

തിരുവനന്തപുരം| WEBDUNIA|
PRO
PRO
അഞ്ചാം മന്ത്രി വേണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യം ഹൈക്കമാന്റിന് വിടാന്‍ യു ഡി എഫ് യോഗം തീരുമാനിച്ചു. ഹൈക്കമാന്റ് ആയിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് യു ഡി എഫ് കണ്‍‌വീനര്‍ പി പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മന്ത്രി സ്ഥാനത്തിനായി പ്രവര്‍ത്തകരുടെ കടുത്ത സമ്മര്‍ദ്ദമുണ്ടെന്ന് ലീഗ് നേതാക്കള്‍ യു ഡി എഫ് യോഗത്തില്‍ പറഞ്ഞു. ലീഗിന്റെ ആവശ്യം പരിഗണിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

അതേസമയം പിറവം ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച അനൂപ് ജേക്കബ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് വൈകും. ഇത് സംബന്ധിച്ച് ഇന്ന് നടന്ന യു ഡി എഫ് യോഗത്തില്‍ തീരുമാനമായില്ല. അനൂപിന്റെ സത്യപ്രതിജ്ഞാ തീയതി തീരുമാനിക്കാന്‍ യു ഡി എഫ് യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. അനൂപും ഇന്ന് യോഗത്തില്‍ പങ്കെടുത്തു. യു ഡി എഫ് നേതാക്കള്‍ക്ക് നന്ദി രേഖപ്പെടുത്താനാണ് അനൂപ് എത്തിയത്.

മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിക്കാര്യത്തില്‍ തീരുമാനമാകാത്തത് മൂലമാണ് അനൂപിന്റെ സത്യപ്രതിജ്ഞ വൈകുന്നത് എന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :