റഷ്യയിലെ ഉല്‍ക്കമഴ: സുപ്രധാന തെളിവ് ശാസ്ത്രജ്ഞര്‍ക്ക് കിട്ടി!
മോസ്കോ|
WEBDUNIA|
PRO
PRO
റഷ്യയില്‍ വെള്ളിയാഴ്ച ഉണ്ടായ ഉല്‍ക്കമഴയില്‍ ഭൂമിയിലേക്ക് പതിച്ച ഉല്‍ക്കയുടെ പ്രധാനഭാഗം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ചെബാര്‍കുള്‍ എന്ന പ്രദേശത്തെ തടാകത്തില്‍ വീണ വലിയ പാറക്കഷണം പോലെയുള്ള വസ്തുവാണ് ശാസ്ത്രജ്ഞര്‍ക്ക് കിട്ടിയത്. ഇത് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
മോസ്‌കോയില്‍ നിന്ന് 1,500 കിലോമീറ്റര്‍ പടിഞ്ഞാറ് ചെല്യാബിന്‍സ്‌കിന് സമീപമാണ് ഉല്‍ക്ക പതിച്ചത്. യുറാല്‍ മലനിരകള്‍ക്കുസമീപം ഉല്‍ക്ക വീണ് 1,200 ഓളം പേര്‍ക്കാണ് പരുക്കേറ്റത്. 5,000ത്തോളം കെട്ടിടങ്ങള്‍ തകര്‍ന്നു.
ആകാശത്ത് തന്നെ പൊട്ടിത്തെറിച്ച് കത്തിയമര്‍ന്നതിന് ശേഷമാണ് ഉല്‍ക്കയുടെ അവശിഷ്ടങ്ങള്‍ ഭൂമിയിലേക്ക് വീണത്. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി. 30 ദശലക്ഷം ഡോളറിന്റെ നാശനഷ്ടമാണ് ഉല്‍ക്കമഴയിലൂടെ സംഭവിച്ചിരിക്കുന്നത് എന്നാണ് കണക്ക്.