മാരുതി സുസുക്കി നാലാമത്തെ പ്ലാന്റിനായി ഭൂമി വാങ്ങി

ടോക്കിയോ| WEBDUNIA| Last Modified ചൊവ്വ, 29 ജനുവരി 2013 (10:33 IST)
PRO
ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയിലെ തങ്ങളുടെ നാലാമത്തെ പ്ലാന്റ്‌ സ്‌ഥാപിക്കുന്നതിനായി സ്‌ഥലം വാങ്ങി. ഏഴരലക്ഷം കാറുകള്‍ ഉണ്ടാക്കാന്‍ ശേഷിയുള്ള പുതിയ ഫാക്‌ടറി ഗുജറാത്തിലാകും നിര്‍മിക്കുക. വാര്‍ഷിക നിര്‍മാണം ഏകദേശം 3ലക്ഷം യൂണിറ്റായി വര്‍ധിച്ചതിനേത്തുടര്‍ന്നാണ്‌ ഇത്‌.

2017ന്റെ തുടക്കത്തില്‍ യൂറോപ്പിലേക്കും പശ്‌ചിമേഷ്യയിലേക്കും കയറ്റുമതി വ്യാപിപ്പിക്കാനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌. രണ്ടു വര്‍ഷത്തിനു മുമ്പ്‌ ഇത്‌ രാജ്യത്ത്‌ പുതിയ മറ്റു കാറുകളും വിറ്റഴിച്ചിരുന്നു.

ഉയര്‍ന്ന വില്‍പനയുടെ ഫലമായി മാരുതി സുസുക്കി ലാഭത്തില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ത്രൈമാസത്തില്‍ കമ്പനിയുടെ ലാഭം 501.29 കോടി രൂപയായി ഉയര്‍ന്നിരുന്നു.

നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാം ത്രൈമാസത്തില്‍ കമ്പനിയുടെ വില്‍പന 25.85 ശതമാനം ഉയര്‍ന്ന്‌ 3,01,453 കോടിയിലെത്തി. ഓഹരി വിപണിയിലും കഴിഞ്ഞ ദിവസം മാരുതി ഓഹരികള്‍ പിടിച്ചു കയറി. ഓഹരികള്‍ 4.10 ശതമാനം ഉയര്‍ന്ന്‌ 1,599.50 കോടി രൂപയിലെത്തി. കയറ്റുമതിയിലും കമ്പനിയുടെ നില മുന്നിലാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :