രണ്ടാമതും പ്രസിഡന്റാകുമെന്ന് ഒബാമയ്ക്ക് ആത്മവിശ്വാസം

വാഷിംഗ്ടണ്‍| PRATHAPA CHANDRAN| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
രണ്ടാമതും അമേരിക്കാന്‍ പ്രസിഡന്റാകുമെന്ന ആത്മ വിശ്വാസത്തില്‍ ബറാക്ക് ഒബാമ. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന്‌ ആത്മവിശ്വാസമുണ്ടെന്ന്‌ ബറാക്ക്‌ ഒബാമ പറഞ്ഞു. ന്യൂയോര്‍ക്കില്‍ ഒരു പ്രചാരണ പരിപാടിയില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

ഇന്ന് തെരഞ്ഞെടുപ്പ്‌ നടന്നാലും അത്‌ കടുത്ത മത്സരമായിരിക്കുമെന്ന്‌ അറിയാം. തനിക്ക്‌ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനാണ്‌ രണ്ടാം തവണയും മത്സരിക്കുന്നതെന്നും ഒബാമ പറഞ്ഞു.

യൂറോപ്പിന്‌ സ്ഥിരത നല്‍കുകയും ഒപ്പം വിദ്യാഭ്യാസം, ശാസ്‌ത്രസാങ്കേതിക രംഗം, ഊര്‍ജം, ഇമിഗ്രേഷന്‍ പരിഷ്കരണം തുടങ്ങിയ രംഗങ്ങളില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനുമായാല്‍ വരും ദശകങ്ങളില്‍ അമേരിക്കയുടെ കുതിപ്പിന്‌ തടസമുണ്ടാകുമെന്ന തോന്നല്‍ ഉണ്ടാവില്ലെന്നും ഒബാമ പറഞ്ഞു. നവംബര്‍ ആറിനാണു യു എസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ മിറ്റ്‌ റോമ്നിയാണ് ഒബാമയുടെ എതിരാളി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :