ഹോസ്നി മുബാറക്കിന് മസ്തിഷ്ക മരണം?

കെയ്‌റോ| WEBDUNIA|
PRO
PRO
ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹോസ്നി മുബാറക്ക് അതീവ ഗുരുതരാവസ്ഥയില്‍. സൈനിക ആശുപത്രിയില്‍ കഴിയുന്ന മുബാറക്കിന് മസ്തിഷ്ക മരണം സംഭവിച്ചതായി ഈജിപ്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് ഡോക്ടര്‍മാര്‍. പക്ഷാഘാതം പിടിപെട്ട് ജൂണ്‍ രണ്ട് മുതല്‍ മുബാറക്ക് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്.

രാജ്യത്ത് മുബാറക്ക് ഭരണം അവസാനിപ്പിക്കാന്‍ പ്രക്ഷോഭം നടത്തിയ ജനങ്ങളെ കൂട്ടക്കൊല ചെയ്ത കേസില്‍ അദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത് ആഴ്ചകള്‍ക്ക് മുമ്പാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :