പരാഗ്വെ പ്രസിഡന്റ് ഫെര്‍ണാണ്ടോ ലൂഗോയെ ഇംപീച്ച് ചെയ്തു. ലൂഗോയ്ക്കു പകരം വൈസ് പ്രസിഡന്റ് ഫെഡറിക്കോ ഫ്രാന്‍സോ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. പൊലീസും കര്‍ഷകരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 17 പേര് മരിക്കാനിടയായ സംഭവത്തിലാണ് ജനപ്രതിനിധിസഭയായ കോണ്‍ഗ്രസ് ഫെര്‍ണാണ്ടോ ലൂഗോയെ ഇംപീച്ച് ചെയ്തത്.
ഇംപീച്മെന്റ് നടപടികളില്‍ രണ്ട് സഭകളിലെയും ഭൂരിപക്ഷം അംഗങ്ങളും ലൂഗോയ്ക്കെതിരെ വോട്ടു ചെയ്യുകയായിരുന്നു. നടപടി അംഗീകരിക്കുന്നതായി പിന്നീട് ലൂഗോ അറിയിച്ചു. 2008ലാണ് ഇടതുപക്ഷക്കാരനായ ഫെര്‍ണാണ്ടോ ലൂഗോ പരാഗ്വെ പ്രസിഡന്റായി അധികാരമേറ്റത്.