യുദ്ധ രേഖകളുടെ ചോര്‍ച്ച: അന്വേഷണം ആരംഭിച്ചു

കാബൂള്‍| WEBDUNIA| Last Modified ചൊവ്വ, 27 ജൂലൈ 2010 (14:24 IST)
അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനിക നടപടികള്‍ സംബന്ധിച്ച വിലപ്പെട്ട രഹസ്യരേഖകള്‍ ചോര്‍ന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ പെന്റഗന്‍ ഉത്തരവിട്ടു. വിക്കി ലീക്ക് എന്ന വെബ്‌സൈറ്റാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത നിരവധി യുദ്ധ വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ പുറത്തുവിട്ടത്. 2004 മുതല്‍ 2010 വരെയുള്ള യു എസ് സൈനിക നടപടികളുമായി ബന്ധപ്പെട്ട രേഖകളാണ് വെളിപ്പെടുത്തിയത്.

രേഖാ ചോര്‍ച്ചയുടെ വ്യാപ്തി മനസ്സിലാക്കണമെന്ന്‌ ആഴ്ചകള്‍ വേണ്ടിവരുമെന്ന്‌ അമേരിക്കന്‍ സൈനികവൃത്തങ്ങള്‍ സൂചിപ്പിച്ചു. അഫ്ഗാന്‍ യുദ്ധഡയറി എന്ന പേരില്‍ വിക്കി ലിഗ്സ്‌ വെബ്സൈറ്റ്‌ പുറത്തുവിട്ടത്‌ സൈന്യത്തിന്റെ തൊണ്ണൂറായിരത്തില്‍ അധികം രേഖകളാണ്‌.

യുദ്ധരേഖകള്‍ ചോര്‍ന്നത്‌ അമേരിക്കയുടെ സുരക്ഷയ്ക്ക്‌ തന്നെ ഭീഷണിയാണെന്ന്‌ വൈറ്റ്‌ ഹൗസ്‌ വിലയിരുത്തി. വിക്കി ലിഗ്സ്‌ രേഖകള്‍ ചോര്‍ത്തിയത്‌ ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യമാണെന്ന്‌ പ്രതികരിച്ച പെന്റഗണ്‍, രേഖകള്‍ ചോര്‍ത്തിയത്‌ എങ്ങനെയെന്നും ആരാണെന്നും വെളിപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ടു. യുദ്ധരേഖകള്‍ ചോര്‍ന്നത്‌ തന്നെ ഞെട്ടിച്ചുവെന്ന്‌ അഫ്ഗാന്‍ പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :