രൂപയുടെ മൂല്യത്തില്‍ 18 പൈസ മുന്നേറ്റം

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 28 ജൂണ്‍ 2010 (10:40 IST)
യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ മുന്നേറ്റം. തിങ്കളാഴ്ച പതിനെട്ട് പൈസയുടെ മുന്നേറ്റമാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിദേശ മൂലധന നിക്ഷേപത്തില്‍ നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയാണ് രൂപയുടെ മൂല്യം ഉയരാനിടയാക്കിയത്.

ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 46.10 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 21 പൈസ ഉയര്‍ന്ന് 46.28/29 എന്ന നിലയിലാണ് വ്യാ‍പാരം നിര്‍ത്തിയത്.

യുഎസ്, ഏഷ്യന്‍ വിപണികളിലെ മികച്ച മുന്നേറ്റമാണ് രൂപയ്ക്ക് നേട്ടമായിരിക്കുന്നത്. ആഗോള ഓഹരി വിപണികളിലെല്ലാം മുന്നേറ്റം പ്രകടമാണ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 72.86 പോയിന്റ് നേട്ടത്തോടെ 17,647.39 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :