യുഎസ് നാവികരുടെ വെടിയേറ്റ് ദുബായില്‍ ഇന്ത്യക്കാരന്‍ മരിച്ചു

അബുദാബി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ദുബായില്‍ യുഎസ്‌ നാവികരുടെ വെടിയേറ്റ്‌ ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളി മരിച്ചു. തമിഴ്‌നാട്‌ രാമനാഥപുരം സ്വദേശിയായ ശേഖറാണ് മരിച്ചത്. സംഭവത്തില്‍ യുഎഇ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവം ഗൌരവമായിത്തന്നെയാണ് ഇന്ത്യ കാണുന്നത്. കൊലയെക്കുറിച്ച് കേസെടുത്ത്‌ അന്വേഷണം നടത്തണമെന്ന്‌ യുഎസിനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. കൊലപാതകത്തില്‍ ഖേദം പ്രകടിപ്പിച്ച യു എസ് ഇതേക്കുറിച്ച് അന്വേഷണം നടത്താമെന്നും അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ യുഎസ്‌ അംബാസിഡര്‍ നാന്‍സി പവല്‍ ആണ് ഖേദം പ്രകടിപ്പിച്ചത്.

തിങ്കളാഴ്ച വൈകിട്ടാണ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ടിനു നേരെ യുഎസ്‌ നാവികര്‍ വെടിയുതിര്‍ത്തത്‌. മൂന്ന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :