ഏഷ്യ-പസഫിക് മേഖലയില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാന്‍ അമേരിക്കയുടെ തീരുമാനം. ഈ മേഖലയില്‍ ചൈനയ്ക്കുള്ള മേല്‍ക്കോയ്മ 2020 ഓടെ തകര്‍ക്കാനാണ് അമേരിക്കയുടെ നീക്കം.
യുദ്ധക്കപ്പലുകള്‍ ഉള്‍പ്പെടെയുള്ള സൈനിക വ്യൂഹത്തെയാവും അമേരിക്ക വിന്യസിക്കുക. ഇതിനാവശ്യമായ തുക ബജറ്റില്‍ വകയിരുത്തും. യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
അതേസമയം അമേരിക്കയുടെ ഈ നീക്കത്തില്‍ ചൈന കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.