കൂത്തുപറമ്പ് വെടിവയ്പ്പ്: പൊലീസുകാര്‍ക്കെതിരായ കേസ് റദ്ദാക്കി

കൊച്ചി| WEBDUNIA|
PRO
PRO
കൂത്തുപറമ്പ്‌ വെടിവയ്പ്പ് സംഭവവുമായി ബന്ധപ്പെട്ട്‌ പൊലീസുകാര്‍ക്കെതിരേ നിലവിലുണ്ടായിരുന്ന കേസ്‌ ഹൈക്കോടതി റദ്ദാക്കി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ സ്വകാര്യ അന്യായത്തിന്‍മേലുള്ള കേസാണ്‌ റദ്ദാക്കിയത്‌.

എസ്പിയായിരുന്ന രവത ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരേയാണ്‌ കൂത്തുപറമ്പ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നത്‌. പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ മുന്‍കൂര്‍ പ്രോസിക്യൂഷന്‍അനുമതിയില്ലാതെയാണ്‌ കേസെടുത്തതെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ കോടതിയുടെ കേസ് റദ്ദാക്കിയത്.

1994 നവംബറിലായിരുന്നു കൂത്തുപറമ്പ്‌ വെടിവെയ്പ്പ് നടന്നത്. 1995 ലാണ്‌ പൊലീസുകാര്‍ക്കെതിരേ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :