കമിതാക്കളെ തലയറുത്ത് കൊന്നു

കാബൂള്‍| WEBDUNIA|
PRO
അഫ്ഗാനിസ്ഥാനില്‍ കമിതാക്കളെ കഴുത്തറുത്ത് കൊന്നു. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഒരു ശ്മശാനത്തിലാണ് കമിതാക്കളെ തലയറുത്തു കൊന്ന നിലയില്‍ കണ്ടെത്തിയത്.

പ്രണയത്തെത്തുടര്‍ന്ന് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി കാമുകന്റെ വീട്ടിലായിരുന്നു താമസം. ഇരുവരും നിയമപരമായി വിവാഹിതരായിരുന്നില്ല. എന്നാല്‍ തിങ്കളാഴ്ച വീടാക്രമിച്ച പത്തംഗ സംഘം ഇരുവരേയും തട്ടിക്കൊണ്ടുപോയി കൊല്ലുകയായിരുന്നു.

തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരാണെന്ന് പൊലീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :