യുഎസില്‍ വിദ്യാര്‍ത്ഥിയുടെ വെടിയേറ്റ് അധ്യാപകന്‍ കൊല്ലപ്പെട്ടു

നെവാഡ| WEBDUNIA|
PRO
യുഎസില്‍ സ്കൂളുകളിലെ വെടിവെപ്പ് സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നു. വടക്കന്‍ നെവാഡയില്‍ സ്പാര്‍ക്ക്‌സ് മിഡില്‍ സ്‌കൂളില്‍ വിദ്യാര്‍ഥി നടത്തിയ വെടിവയ്പില്‍ അധ്യാപകന്‍ മരിച്ചു.

വീട്ടിലെ തോക്കുമായി രാവിലെ സ്‌കൂളിലെത്തിയ 13 കാരനായ വിദ്യാര്‍ഥി തുടര്‍ച്ചയായി നിറയൊഴിക്കുകയായിരുന്നുവെന്ന് സുരക്ഷാഉദ്യോഗസ്ഥര്‍ പറഞ്ഞു. അക്രമത്തിന് ശേഷം വിദ്യാര്‍ഥി സ്വയംവെടിവെച്ച് മരിച്ചു. ഗുരുതരമായി പരുക്കേറ്റ രണ്ടു വിദ്യാര്‍ഥികള്‍ ചികിത്സയിലാണ്.

മറ്റ് വിദ്യാര്‍ഥികളെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റുന്നതിനിടെയാണ് അധ്യാപകന് വെടിയേറ്റത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :