അഫ്‌ഗാനിസ്ഥാനില്‍ ഈദ് നമസ്കാരത്തിനിടെ സ്ഫോടനം; പ്രവിശ്യ ഗവര്‍ണര്‍ കൊല്ലപ്പെട്ടു

കാബൂള്‍| WEBDUNIA|
PRO
PRO
അഫ്‌ഗാനിസ്ഥാനില്‍ ഈദ് നമസ്കാരത്തിനിടെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ ലൊഗര്‍ പ്രവിശ്യ ഗവര്‍ണര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരുക്കേറ്റു. ഗവര്‍ണര്‍ സര്‍സാല ജമാല്‍ ആണ് കൊല്ലപ്പെട്ടത്. പ്രവിശ്യയിലെ പ്രധാന പള്ളിയുടെ മുന്‍നിരയില്‍ നിന്ന് പ്രാര്‍ഥനയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

മുന്‍പ് ഖോസ്ത് ഗവര്‍ണറായിരുന്നു ജമാല്‍. ഗ്രാമീണ വികസനത്തില്‍ വിദഗ്ധനായ ഇദ്ദേഹം വിദേശ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ശേഷം ഏപ്രിലിലാണ് കാനഡയില്‍ നിന്നും മടങ്ങിയെത്തി ലൊഗര്‍ പ്രവിശ്യയുടെ ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്തത്. പള്ളിയിലെ മേശയ്ക്കടിയില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. താലിബാന് സ്വാധീനമുള്ള മേലയാണ് ലൊഗര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :