ജുബ|
WEBDUNIA|
Last Modified വെള്ളി, 18 ഏപ്രില്‍ 2014 (13:07 IST)
PRO
ദക്ഷിണ സുഡാനില്‍ യുഎന്‍ താവളത്തിനു നേരെ അക്രമികള്‍ നടത്തിയ ആക്രമണത്തില്‍ 12ലധികം പേര് കൊല്ലപ്പെട്ടു. രാജ്യത്തെ വംശീയ കലാപങ്ങളെ തുടര്‍ന്ന് യുഎന്‍ താവളത്തില്‍ അഭയാര്‍ത്ഥികളായി കഴിഞ്ഞിരുന്നവരാണ് കൊല്ലപ്പെട്ടത്.
യുഎന്‍ താവളത്തിലെ ഗെയ്റ്റ് അതിക്രമിച്ച് കടന്ന യുവാക്കള്‍ ആക്രമണം നടത്തുകയായിരുന്നു. 350 ഓളം വരുന്ന യുവാക്കളാണ് അക്രമികളുടെ സംഘത്തില്‍ ഉണ്ടായിരുന്നത്. പരാതി നല്‍കാനെന്ന വ്യാജനേയാണ് ഇവര്‍ യുഎന്‍ താവളത്തെ സമീപിച്ചത്.
തുടര്‍ന്ന് യുഎന്‍ സേനാംഗങ്ങള്‍ പ്രത്യാക്രമണം നടത്തി അക്രമികളെ ഓടിക്കുകയായിരുന്നു. ഡിസംബറില്‍ ദഷിണാ സുഡാനില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് യുഎന്‍ താവളത്തില്‍ 5000ത്തോളം പേരാണ് അഭയം തേടിയിരിക്കുന്നത്.