ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ ഭീകരുടെ താവളം സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ട്. രണ്ടു തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന അഹമ്മദ്നഗറിലുള്ള ഒരു വീടാണ് സുരക്ഷാസേന വളഞ്ഞിരിക്കുന്നത്. ഇവരെ പിടികൂടാനുള്ള പദ്ധതിക്ക് സൈന്യം രൂപം നല്‍കുകയാണെന്നാണ് വിവരം.
ഇതിനായി പൊലീസിന്റെ സഹായത്തോടെ സമീപവാസികളെ ഒഴിപ്പിച്ചിരിക്കുകയാണ്. ഇവിടെ രണ്ടു തീവ്രവാദികള്‍ തങ്ങുന്നുവെന്ന വിവരം ഞായറാഴ്ച രാത്രിയാണ് പോലീസിനു ലഭിച്ചത്. ഈ വീട്ടില്‍ മറ്റു താമസക്കാര്‍ ആരെങ്കിലുമുണ്ടോ എന്ന കാര്യം അറിവായിട്ടില്ല.