മാവോയിസ്റ്റ്‌ ആക്രമണത്തില്‍ പരിക്കേറ്റ മലയാളി ജവാന്‍ മരിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഛത്തീസ്ഗഡില്‍ കഴിഞ്ഞ ദിവസമുണ്‍്ടായ മാവോയിസ്റ്റ്‌ ആക്രമണത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന മലയാളി ജവാന്‍ മരിച്ചു. വട്ടപ്പാറ സ്വദേശി പുഷ്പരാജാണ്‌ മരിച്ചത്‌. പുഷ്പരാജ്‌ അടക്കമുള്ള സൈനികര്‍ക്കും തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

സുരക്ഷാസേനയെ ലക്ഷ്യം വെച്ച്‌ ഛത്തീസ്ഗഡിലെ ബിജാപൂര്‍, ബസ്തര്‍ എന്നിവിടങ്ങളില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ ആറ്‌ സിആര്‍പിഎഫ്‌ ജവാന്‍മാരുള്‍പ്പെടെ 15 പേരാണ്‌ കൊല്ലപ്പെട്ടത്‌. ആക്രമണത്തില്‍ ഏഴുതെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :