ഛത്തീസ്ഗഡിലെ രണ്ടിടങ്ങളില്‍ ഉണ്ടായ മാവോയിസ്റ്റ് ആക്രമണങ്ങളില്‍ ആറ് ജവാന്മാര് ഉള്‍പ്പെടെ 13 പേര് കൊല്ലപ്പെട്ടു. ജഗദല്‍പൂരിലും ബീജാപൂരിലുമാണ് ആക്രമണം ഉണ്ടായത്. നിരവധിപ്പേര്‍ക്ക് ഗുരുതര പരുക്കേറ്റു.
തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി വിന്യസിച്ചിരുന്ന ജവാന്മാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ബീജാപൂരില്‍ ജവാന്മാരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന ബസ് മാവോയിസ്റ്റുകള്‍ ബോംബ് വെച്ച് തകര്‍ക്കുകയായിരുന്നു.
ജഗദല്‍പൂരില്‍ ആംബുലന്‍സിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബീഹാറില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്ന വ്യാഴാഴ്ച മാവോയിസ്റ്റ് ആക്രമണത്തിലും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.