യാസര്‍ അറാഫത്തിന്റെ അടിവസ്ത്രത്തിലും ടൂത്ത് ബ്രഷിലുമൊക്കെ വിഷാംശം!

പാരീസ്| WEBDUNIA|
PRO
2004ല്‍ അന്തരിച്ച പാലസ്തീന്‍ മുന്‍ പ്രസിഡണ്ട് യാസര്‍ അറാഫത്തിന്റെ മരണം വിഷബാധയേറ്റാണെന്നുള്ള അഭ്യൂഹങ്ങള്‍ക്ക് ശക്തമായ തെളിവുകളുമായി വിദഗ‌്ദര്‍ രംഗത്ത്.

യാസര്‍ അറാഫത്തിന്റെ വസ്ത്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ പൊളോണിയത്തിന്റെ അംശം ഉണ്ടായിരുന്നതായി സ്വിസ്സ് റേഡിയേഷന്‍ വിദഗ്‌ദര്‍ കണ്ടെത്തി. അറാഫത്തിന്റെ മരണം വിഷം ഉള്ളില്‍ ചെന്ന്‌ ആണെന്ന ആരോപണത്തെത്തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചത്.

അറാഫാത്തിന്റെ അടിവസ്ത്രങ്ങളിലും,​തൊപ്പിയിലും ടൂത്ത് ബ്രഷിലുമൊക്കെ വിഷാംശം ഉണ്ടായിരുന്നതായാണ് പുതിയ കണ്ടെത്തല്‍. 2004 നവംബര്‍ പതിനൊന്നിന് ഫ്രാന്‍സില്‍ വച്ചാണ് അറാഫത്ത് മരിച്ചത്. തലച്ചോറില്‍ രക്തസ്രാവമായിരുന്നവെന്നായിരുന്നു റിപ്പോര്‍ട്ട്.

ചുരുങ്ങിയത് അമ്പതു തവണയെങ്കിലും അറാഫത്തിനെ കൊല്ലാന്‍ ഇസ്രയേല്‍ ശ്രമിച്ചിട്ടുണ്ട്. അറാഫത്തുണ്ടെന്ന് കരുതി 1973ല്‍ ലിബിയയുടെ ഒരു വിമാനം അവര്‍ വെടിവച്ചിട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :