പാരീസില്‍ 313 കോടി രൂപയുടെ ആഭരണ കവര്‍ച്ച

പാരീസ്| WEBDUNIA|
PRO
PRO
പാരീസില്‍ 313 കോടി രൂപ വില വരുന്ന ആഭരണങ്ങല്‍ കൊള്ളയടിച്ചു. പാരീസിലെ കാനിലെ കാള്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ ഹോട്ടലിലാണ് വന്‍ കവര്‍ച്ച നടന്നത്. കാള്‍ട്ടണ്‍ ലെവീവ് ഡയമണ്ട് ഹൗസിന്റെ ആഭരണ പ്രദര്‍ശനം നടക്കുകയായിരുന്നു.

ഡയമണ്ട് ആഭരണങ്ങള്‍ക്ക് ഏകദേശം 313 കോടി രൂപ (53 മില്യണ്‍ ഡോളര്‍) മതിപ്പ് വരുമെന്നാണ് കണക്കാക്കുന്നത്. ആഭരണ കൊള്ളയ്ക്ക് പിന്നില്‍ കവര്‍ച്ചാ സംഘമായ പിങ്ക് പാന്തര്‍ ആണെന്ന് കാന്‍ പൊലീസ് സംശയിക്കുന്നു. പിങ്ക് പാന്തര്‍ കവര്‍ച്ചാ സംഘത്തില്‍ ഉള്‍പ്പെട്ട കള്ളന്‍മാര്‍ അടുത്തിടെ ജയില്‍ ചാടിയിരുന്നു. ഇതാ‍ണ് പൊലീസ് പിങ്ക് പാന്തറിനെ സംശയിക്കുന്നത്.

ഇന്നലെ ഉച്ചയോടെയാണ് കവര്‍ച്ച നടന്നതെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ മെയില്‍ കാന്‍ ചലച്ചിത്ര മേളക്കിടെ താരങ്ങള്‍ക്ക് ധരിക്കാനായി കൊണ്ടുവന്ന ഒരു മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ആഭരണങ്ങളും മോഷണം പോയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :