അതിര്‍ത്തി കടന്ന പാലസ്തീന്‍‌കാരനെ ഇസ്രായേല്‍ സൈന്യം വെടിവെച്ച് കൊന്നു

ജറുസലം| WEBDUNIA|
PRO
പാലസ്തീന്‍കാരനെ ഇസ്രായേല്‍ പട്ടാളം വെടിവെച്ച് കൊന്നു. ഗാസയില്‍നിന്ന്‌ അതിര്‍ത്തി കടന്നെത്തിയതാണ് കൊലപാതകത്തിന് കാരണമായത്.

അതിര്‍ത്തി പ്രദേശത്ത് സംശയകരമായ നിലയില്‍ നിന്ന ഇയാളോട്‌ അതിര്‍ത്തിയില്‍ നിന്ന് പിന്നോട് പോകാന്‍ മുന്നറിയിപ്പു നല്‍കിയെങ്കിലും വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ്‌ വെടിവച്ചതെന്ന്‌ സേന അറിയിച്ചു. എന്നാല്‍ ഇയാളുടെ പക്കല്‍ ആയുധങ്ങളൊന്നുമില്ലായിരുന്നു.

ഹമാസ്‌ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ഗാസയും ഇസ്രയേലും തമ്മിലുള്ള അതിര്‍ത്തി പലപ്പോഴും സംഘര്‍ഷവേദിയാവാറുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :