ന്യൂയോര്‍ക്ക്|
Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (18:46 IST)
സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയെന്ന് മാധ്യമരാജാവ് റുപര്‍ട്ട് മര്‍ഡോക്ക്. അമേരിക്കയില്‍ മോഡിയുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു ട്വിറ്ററിലൂടെ മര്‍ഡോക്ക് മോഡിയെ പുകഴ്ത്തിയത്.
ഇത്രയും സങ്കീര്‍ണമായ അവസ്ഥകളുള്ള ഒരു രാജ്യത്ത് മികച്ച നേതാവാകുക എന്നത് മഹത്തായ കാര്യമാണ്. മോഡിക്കൊപ്പം മൂല്യമേറിയ ഒരു മണിക്കൂര്‍ ചെലവഴിക്കാന്‍ കഴിഞ്ഞു. സ്വാതന്ത്യത്തിന് ശേഷം ഇന്ത്യ കണ്ട, നല്ല പദ്ധതികളുള്ള മികച്ച നേതാവാണ് മോഡി - റുപര്‍ട്ട് മര്‍ഡോക്ക് എഴുതി.