മേയറെ പൊലീസ് മേധാവി വെടിവെച്ച് കൊന്നു

മെക്‌സിക്കോ സിറ്റി| WEBDUNIA| Last Modified ബുധന്‍, 24 ജൂലൈ 2013 (12:35 IST)
PRO
മെക്സിക്കോയില്‍ മേയറെ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിവെച്ച് കൊന്നു. മെക്‌സിക്കോയിലെ അക്വില നഗരത്തിലെ മേയറെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ വെടിവെച്ച് കൊന്നത്.

വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ട മേയര്‍ ജെറോനിമോ മാന്വല്‍ ഗാര്‍ഷ്യാ റോസസിനെ നഗരത്തിലെ പോലീസ് ഉപമേധാവിയായ ഗോണ്‍സാലെസ് വേഗ വെടിവെയ്ക്കുകയായിരുന്നു. കിഴക്കന്‍ മെക്‌സിക്കന്‍ നഗരമായ വെരാക്രൂസിലെ ചെറുപട്ടണമായ അക്വിലയിലെ ജനസംഖ്യ രണ്ടായിരത്തില്‍ താഴെയാണ്.

സംഭവത്തില്‍ പൊലീസ് മേധാവിയായ ഗോണ്‍സാലെസിനെ പൊലീസ് അറസ്റ്റ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :