മുഷറഫിനെ മെയ് നാലു വരെ റിമാന്‍ഡ് ചെയ്തു

ഇസ്ലാമാബാദ്| WEBDUNIA|
PRO
PRO
പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിനെ മെയ് നാലു വരെ റിമാന്‍ഡ് ചെയ്തു. ഇസ്ലാമാബാദിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് അദ്ദേഹത്തെ റിമാന്റ് ചെയ്തത്. മുഷറഫിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി.

കനത്ത സുരക്ഷയൊരുക്കിയാണ് മുഷറഫിനെ കോടതിയില്‍ ഹാജരാക്കിയത്. ഇസ്ലാ‍മാബാദിലെ ഫാംഹൌസില്‍ നിന്നാണ് വെള്ളിയാഴ്ച അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശേഷം അദ്ദേഹത്തെ ഫാംഹൌസില്‍ തിരികെയെത്തിച്ചു. തീവ്രവാദക്കുറ്റവും ദേശതാല്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന കുറ്റവുമാണ് മുഷറഫിന് മേല്‍ ചുമത്തിയിരിക്കുന്നത്.

മുഷറഫിന്റെ ജാമ്യം റദ്ദാക്കിയ ഇസ്ലാമാബാദ് ഹൈക്കോടതി അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ വ്യാഴാഴ്ച ഉത്തരവിടുകയായിരുന്നു. 2007 മാര്‍ച്ചില്‍ ജഡ്ജിമാരെ വീട്ടുതടങ്കലിലാക്കിയ കേസിലാണ് മുന്‍ പട്ടാള മേധാവി കൂടിയായ മുഷറഫിന്റെ ജാമ്യം റദ്ദാക്കിയത്. പട്ടാള അട്ടിമറിയെ തുടര്‍ന്ന് അധികാരം പിടിച്ചെടുത്ത മുഷറഫ് കോടതികളെ ചൊല്‍പ്പടിയ്ക്ക് നിര്‍ത്താനും ശ്രമിച്ചിരുന്നു. ഇത് അനുസരിക്കാത്ത ജഡ്ജിമാരെയാണ് അദ്ദേഹം തടങ്കലിലാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :