മൊട്ടു സുമേഷ്‌ പിടിയില്‍

പന്തളം| WEBDUNIA|
PRO
PRO
വധശ്രമക്കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പന്തളം പൊലിസ്‌ അറസ്റ്റ്‌ ചെയ്തു. മെഴുവേലി നെപ്പിക്കല്‍ വീട്ടില്‍ മൊട്ടു സുമേഷ്‌ എന്നു വിളിക്കുന്ന സുമേഷാ(25)ണ്‌ അറസ്റ്റിലായത്‌. അടൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്‌ ചെയ്തു. ഇലവുംതിട്ട അയത്തില്‍ വട്ടക്കാലായില്‍ അനില്‍കുമാറിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ്‌ അറസ്റ്റ്‌.

2012 മേയിലായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പതോടെ സഹോദരന്റെ മകന്‍ നിഥിനൊപ്പം കാറില്‍ വരുമ്പോള്‍ തടഞ്ഞു നിര്‍ത്തിയ ശേഷം സുമേഷിന്റെ നേതൃത്വത്തില്‍ പത്തോളം പേര്‍ ആക്രമിക്കുകയായിരുന്നു. ആക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ അനില്‍ കുമാര്‍ ഏറെക്കാലം ചികില്‍സയിലുമായിരുന്നു.

ആറുമാസം മുമ്പ്‌, പത്തനംതിട്ട സ്റ്റേഷന്‍ പരിധിയില്‍ മാത്തൂരില്‍ മണല്‍ക്കടത്ത്‌ പിടിക്കാനെത്തിയ പൊലിസ്‌ സംഘത്തിന്റെ ജീപ്പ് അടിച്ചു തകര്‍ത്ത കേസിലെ പ്രതിയായിരുന്നു ഇയാള്‍. ഗുണ്ടാ നിയമപ്രകാരം പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കുന്നതിന്‌ വിലക്കുണ്ടായിരുന്നയാളാണ്‌ സുമേഷെന്ന്‌ പന്തളം പൊലിസ്‌ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :