കീവ്|
Last Updated:
വ്യാഴം, 17 ജൂലൈ 2014 (21:32 IST)
മലേഷ്യന്‍ വിമാനദുരന്തം വീണ്ടും. മലേഷ്യന്‍ വിമാനം യുക്രൈന്‍ - റഷ്യന്‍ അതിര്‍ത്തിയില്‍ തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 295 പേരും മരിച്ചതായി സൂചന.
ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലാലംപൂരിലേക്ക് പോകുകയായിരുന്ന ബോയിംഗ് 777 ആണ് തകര്‍ന്നുവീണത്. 280 യാത്രക്കാരും 15 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനം വെടിവച്ചിട്ടതാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് 239 യാത്രക്കാരുമായി എം എച്ച് 370 വിമാനം കാണാതായത്. ചരിത്രത്തിലെ ഏറ്റവും വലിയ മിസ്റ്ററിയായി അത് മാറുകയും ചെയ്തു. അതിന്‍റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ വീണ്ടും മലേഷ്യന്‍ വിമാനം അപകടത്തില്‍ പെട്ടിരിക്കുന്നത്.