ഇംഗ്ലണ്ട്|
vishnu|
Last Modified വ്യാഴം, 17 ജൂലൈ 2014 (14:02 IST)
ഇനി ഡ്രവര്‍മാര്‍ ഉറങ്ങി വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതൊക്കെ പഴങ്കഥ. വണ്ടിയോടിക്കുന്നതിനിടെ ഉറങ്ങിപ്പോകുന്ന ഡ്രൈവര്‍മാര്‍ ഇനി ‘വിവരമറിയും‘. വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന് സീറ്റില്‍ നിന്ന് ഡ്രൈവറിനെ ഉണര്‍ത്താനുള്ള സംവിധാനമാണ് കണ്ടുപിടിച്ചിരിക്കുന്നത്.
നോട്ടിങ്ഹാം ട്രെന്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് വാഹനാപകടങ്ങള്‍ കുറക്കാനുതകുന്ന അവിദ്യ വികസിപ്പിച്ചത്. ഈ സംവിധാനം ഡ്രൈവര്‍ സീറ്റില്ലാണ് ഘടിപ്പിക്കുക.
ഇലക്ട്രോ കാര്‍ഡിയോഗ്രാമാണ് (ഇസിജി) ഈ സംവിധാനത്തിന്റെ പ്രധാനമായ ഭാഗം.
ഇതുവഴി വാഹനം നിയന്ത്രിക്കുന്ന ആളിന്റെ ഹൃദയമിടിപ്പ് ഈ സാങ്കേതിക വിദ്യ നിരന്തരം വീക്ഷിച്ചുകൊണ്ടേയിരിക്കും. ഉറക്കം വരുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴും നമ്മുടെ ഹൃദയ്മിടിപ്പിലുണ്ടാകുന്നമാറ്റങ്ങള്‍ പഠിച്ച് ഡ്രൈവറുടെ നിയന്ത്രണം നഷ്ടമായെന്ന് തിരിച്ചറിഞ്ഞാല്‍ അലര്‍ട്ട് നല്‍കുമെന്നതാണ് സംവിധാനത്തിന്റെ മേന്മ.
കൂടാതെ സ്വയം സ്പീഡ് കുറയ്ക്കുന്നതിനുള്ള ഓട്ടോണമസ് ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനവും ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്ങും പ്രവര്‍ത്തിക്കുകയും ചെയ്യും. വേണ്ടിവന്നാല്‍ വയര്‍ലെസ് നെറ്റ്‌വര്‍ക്കിലൂടെ കണ്‍ട്രോള്‍ സെന്ററുമായി ബന്ധപ്പെടുകയും ചെയ്യും.
എന്നാല്‍ ഇത് പരീക്ഷണം പൂര്‍ത്തിയാക്കിയാല്‍ ഉടനേ ഭാരവാഹനങ്ങളില്‍ ഉപയോഗിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ഭാവിയില്‍ ഇത് ലക്ഷ്വറികാറുകളില്‍ ഉപയോഗിച്ചേക്കും.