മരിച്ചിട്ടില്ല; ഗദ്ദാഫി ടിവിയില്‍

ടിപ്പോളി| WEBDUNIA|
PRO
PRO
ഏകാധിപതി ഗദ്ദാഫി ദേശീയ ടെലിവിഷന്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ടു. നാറ്റോ ആക്രമണത്തില്‍ താന്‍ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ഗദ്ദാഫി ടി വിയില്‍ പ്രത്യക്ഷപ്പെട്ടത്.

ട്രിപ്പോളിയിലെ ഒരു ഹോട്ടല്‍ മുറിയില്‍ ഗദ്ദാഫി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന ദൃശ്യമാണ് ചാനല്‍ സം‌പ്രേക്ഷണം ചെയ്തത്. സ്ഥിരം വേഷത്തില്‍ ചനലില്‍ പ്രത്യക്ഷപ്പെട്ട ഗദ്ദാഫി ഉദ്യോഗസ്ഥരെ ചൂണ്ടി ലിബിയയിലെ ഗോത്രവര്‍ഗത്തിന്റെ പ്രതിനിധികളാണ് ഇവരെന്നു പറഞ്ഞു. വിജയം താങ്കള്‍ക്കൊപ്പമാണെന്ന് ഉദ്യോഗസ്ഥരിലൊരാള്‍ ഗദ്ദാഫിയോടു പറയുന്നതും കേള്‍ക്കാം.

ഏപ്രില്‍ 30ന് നാറ്റോ സേനയുടെ വ്യോമാക്രമണത്തില്‍ ഇളയ മകനും മൂന്നു പേരക്കുട്ടികളും കൊല്ലപ്പെട്ടതിനു ശേഷം ഗദ്ദാഫി പൊതുരംഗത്തു പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇതേത്തുടര്‍ന്ന്, ഗദ്ദാഫി കൊല്ലപ്പെട്ടുവെന്നും അല്ലെങ്കില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :