ജോണ്‍ ബ്രിട്ടാസ്‌ കൈരളി ചാനല്‍ വിട്ടു

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കൈരളി ടി വിയുടെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം ജോണ്‍ ബ്രിട്ടാസ്‌ രാജിവച്ചു. സി പി എം സെക്രട്ടേറിയറ്റിന്റെ അനുമതിയോടെയാണ് ബ്രിട്ടാസിന്റെ രാജി എന്നാണ് റിപ്പോര്‍ട്ട്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് തന്നെ ചാനലിന്റെ എഡിറ്റര്‍ കൂടിയായ ബ്രിട്ടാസ്‌ സ്ഥാനമൊഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യും എന്ന വിലയിരുത്തലുണ്ടായി. ഇതെത്തുടര്‍ന്നാണ് വോട്ടടുപ്പ് തീരും വരെ കാത്തിരുന്നത് എന്നാണറിയുന്നത്.

എന്നാല്‍ മെയ്13-ന് തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ബ്രിട്ടാസ് പാര്‍ട്ടി ചാനല്‍ വിട്ടുപോകുന്നതിന്റെ കാരണം വ്യക്തമല്ല. രാജിവയ്ക്കാനിടയായ സാഹചര്യത്തെക്കുറിച്ച ബ്രിട്ടാസ് പ്രതികരിച്ചിട്ടുമില്ല. ബ്രിട്ടാസ് ചുമതല ഏറ്റതിന് ശേഷമായിരുന്നു കൈരളി ചാനല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. വാര്‍ത്താ ചാനലായ പീപ്പിള്‍, വീ എന്നിവയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തുടങ്ങി. ക്വസ്റ്റ്യന്‍ ടൈം, ചാറ്റ്‌ ഷോ എന്നീ പരിപാടികളുടെ അവതാരകന്‍ കൂടിയാണ് ബ്രിട്ടാസ്.

എത്രയും പെട്ടെന്ന് ബ്രിട്ടാസിന്റെ പകരക്കാരനെ കണ്ടത്താനുള്ള ശ്രമത്തിലാണ് പാര്‍ട്ടിയിപ്പോള്‍. പുതിയ മാനേജിംഗ് ഡയറക്ടറെ കണ്ടുപിടിക്കാനുള്ള ചുമതല പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനാണെന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :