നഗ്നഫോട്ടോകള്‍ എടുത്ത് ബിജു രാധാകൃഷ്ണന്‍ ബ്ലാക്‌മെയില്‍ ചെയ്‌തെന്ന് സരിത

കൊല്ലം| WEBDUNIA|
PRO
PRO
തന്റെ നഗ്നഫോട്ടോകള്‍ എടുത്ത് ബിജു രാധാകൃഷ്ണന്‍ ബ്ലാക്‌മെയില്‍ ചെയ്‌തെന്ന് സരിതയുടെ മൊഴി. നഗ്നഫോട്ടോകള്‍ കാട്ടി ബിജു പലരില്‍ നിന്നും പണം തട്ടി. ബിജു നിരന്തരം ഉപദ്രവിക്കുമായിരുന്നു. തലയ്ക്ക് അടിച്ചാണ് പീഡിപ്പിച്ചിരുന്നത്. ഇത്തരത്തിലാകാം ആദ്യ ഭാര്യ രശ്മിയെ വധിച്ചതെന്നും മൊഴി നല്‍കി.

ബിജു രാധാകൃഷ്ണന്റെ ആദ്യ ഭാര്യ രശ്മി വധക്കേസ് വിചാരണയ്ക്കിടെയാണ് സരിതയുടെ മൊഴി. മൊഴി നല്‍കുന്നതിനിടെ സരിത പല തവണ പൊട്ടിക്കരഞ്ഞു. അമ്മ രശ്മിയെ കൊന്നത് അച്ഛനാണെന്ന് കഴിഞ്ഞ ദിവസം മകന്‍ മൊഴി നല്‍കിയിരുന്നു. മകന്‍ അച്ഛനെ അയാള്‍ എന്നാണ് കോടതിയില്‍ വിശേഷിപ്പിച്ചത്. അമ്മയെ കൊന്നയാളെ അച്ഛന്‍ എന്ന് വിളിക്കാന്‍ കഴിയില്ലെന്ന് മകന്‍ കോടതിയില്‍ പറഞ്ഞു.

രശ്മി കൊല്ലപ്പെട്ട ദിവസം ഉച്ച മുതല്‍ സംഭവിച്ച കാര്യങ്ങള്‍ 11 വയസുകാരന്‍ കോടതിയില്‍ വിശദീകരിച്ചു. 2006 ഫെബ്രുവരി മൂന്നിനു രാത്രിയിലാണു കൊല്ലം കുളക്കടയില്‍ ബിജു രാധാകൃഷ്ണന്റെ വീട്ടില്‍ രശ്മി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ദിവസം അച്ഛന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് അമ്മയുടെ മൂക്കില്‍ നിന്ന് രക്തം വന്നു. അമ്മയുടെ വായില്‍ ബ്രൗണ്‍ നിറമുള്ള ദ്രാവകം ഒഴിച്ച് വീണ്ടും മര്‍ദ്ദിച്ചു. തുടര്‍ന്ന് അച്ഛന്‍ അമ്മയുടെ കൈയില്‍ പിടിച്ച് വലിച്ചിഴച്ച് കുളിമുറിയിലേക്ക് കൊണ്ടുപോയി. കരഞ്ഞ് താന്‍ ഉറങ്ങിപ്പോയെന്നും അടുത്ത ദിവസം അമ്മ കുളിമുറിയില്‍ മരിച്ചു കിടക്കുന്നതാണ് കണ്ടതെന്നും മകന്‍ മൊഴി നല്‍കി.

ഭാര്യ രശ്മിക്കു മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം വലിച്ചിഴച്ചു കുളിമുറിയിലെത്തിച്ചു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു ബിജുവിനെതിരെയുള്ള കേസ്. കൊലപാതകം, സ്ത്രീപീഡനം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ബിജുവിനെതിരെ ചുമത്തിയിരിക്കുന്നത്. സ്ത്രീപീഡനം, തെളിവു നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കല്‍ എന്നീ കുറ്റങ്ങള്‍ ബിജുവിന്റെ അമ്മ രാജമ്മാളിനെതിരെയും ചുമത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :