മകളുടെ കൊലയ്ക്ക് ഫേസ്ബുക്ക് അപ്ഡേറ്റ്!

മെല്‍ബണ്‍| WEBDUNIA|
PRO
“ഞാന്‍ അവളെ കൊന്നു.....അവള്‍ അവിടെ മരിച്ചു കിടക്കുകയാണ്....കുടല്‍‌മാല വെളിയില്‍ ചാടിയിട്ടുണ്ട്”. ക്രൂരനായ ഒരു പിതാവ് തന്റെ മകളെ കുത്തിക്കൊന്ന ശേഷം അവളുടെ അമ്മയ്ക്ക് നല്‍കിയ ഫേസ്ബുക്ക് അപ്ഡേറ്റ് ഇങ്ങനെയായിരുന്നു! കൊലപാതകം നടത്തിയ ഓസ്ട്രേലിയക്കാരനായ റംസാന്‍ (24) ബുധനാഴ്ച കുറ്റസമ്മതം നടത്തി.

കഴിഞ്ഞ നവംബറിലാണ് റംസാന്‍ തന്റെ രണ്ട് വയസ്സുകാരി മകളെ തട്ടിക്കൊണ്ടുപോയി വകവരുത്തിയത്. അവളുടെ അമ്മ റേച്ചല്‍ ഡി അര്‍ഗന്റിന് ഇയാള്‍ ഫേസ്ബുക്ക് വഴി കൊലപാതകത്തിന്റെ അപ്ഡേറ്റുകള്‍ നല്‍കുകയും ചെയ്തിരുന്നു. കൊലപാതകം നടത്തിയ ശേഷം ഇയാള്‍ മകളുടെ മൃതദേഹം വടക്കന്‍ മെല്‍ബണിലെ ഒരു ഒഴിഞ്ഞ സ്ഥലത്ത് കുഴിച്ചിടുകയായിരുന്നു.

റേച്ചലുമായുള്ള തന്റെ ബന്ധം അവസാനിപ്പിക്കുന്നതിനു വേണ്ടിയാണ് മകളെ കൊല്ലുന്നത് എന്ന് ഇയാള്‍ മൊബൈലിലൂടെയും ഫേസ്ബുക്കിലൂടെയും അവരെ അറിയിച്ചുകൊണ്ടിരുന്നു. “ഞാന്‍ അക്കാര്യം ചെയ്യാന്‍ പോവുകയാണ്, നിനക്ക് അവളോട് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ?” എന്നായിരുന്നു ഒരു ഫോണ്‍ സംഭാഷണത്തിന്റെ ഉള്ളടക്കം. മറ്റൊരു ഫോണ്‍ സന്ദേശത്തില്‍ പറഞ്ഞത് ഇങ്ങനെ; “ഞാന്‍ അവളെ കൊന്നു, അവള്‍ എന്റെ തൊട്ടടുത്ത് കിടക്കുന്നുണ്ട്. അവളുടെ ടോപ്പും കാലുറയും രക്തത്തില്‍ കുതിര്‍ന്നിരിക്കുന്നു. അവളുടെ കുടല്‍ പുറത്തു ചാടിയിട്ടുണ്ട്”.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :