സിദ്ദിഖിന്റെ ഫേസ്‌ബുക്ക് തുടങ്ങി

കൊച്ചി| WEBDUNIA|
PRO
PRO
നടന്‍ സിദ്ദിഖ് പത്രാധിപരായ ഫാമിലി ഫേസ്ബുക്ക് മാഗസിന്റെ പ്രവര്‍ത്തനം തുടങ്ങി. കൊച്ചിയില്‍ ഗായകന്‍ യേശുദാസ് ആണ് ഫേസ്ബുക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

നടന്‍ ജയറാം ഫേസ്ബുക്കിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. സിനിമാ മേഖലയിലെ നിരവധി പ്രമുഖര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

സിനിമാതാരങ്ങള്‍ തന്നെ എഴുതുന്ന അനുഭവങ്ങള്‍ മാഗസിനിലുണ്ടായിരിക്കുമെന്ന് സിദ്ദിഖ് പറഞ്ഞു. സെലിബ്രിറ്റികളുടെ അഭിമുഖങ്ങളും ലേഖനങ്ങളുമൊക്കെ മാഗസിനില്‍ ഉണ്ടായിരിക്കും. ഫാഷന്‍, പാചകം, ആര്‍ട്ട്, സിനിമ, സാഹിത്യം ഇതിനെല്ലാം ഇടമുണ്ടായിരിക്കും.

കൊച്ചിയില്‍ കാക്കനാടാണ്‌ എഡിറ്റോറിയല്‍ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നത്‌. ചലച്ചിത്ര സാംസ്‌കാരികമേഖലയിലെ പ്രമുഖരും വ്യവസായികളും പ്രവാസി മലയാളികളും സിദ്ദിഖിന്റെ പുതിയ സംരംഭത്തില്‍ പങ്കാളികളാണ്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :