ഭൂമിയ്ക്ക് ഭാഗ്യപരീക്ഷണം; 2068ല്‍ ക്ഷുദ്രഗ്രഹം ഇടിയ്ക്കും?

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഒരു ക്ഷുദ്രഗ്രഹം 2068ല്‍ ഭൂമിയ്ക്ക് ആപത്തായി മാറിയേക്കും എന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. 99942 Apophis എന്ന് പേരുള്ള ഈ ക്ഷുദ്രഗ്രഹം 2068ല്‍ ഭൂമിയെ ഇടിയ്ക്കാന്‍ വിദൂര സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്.

2029ലും 2036ലും ഈ ക്ഷുദ്രഗ്രഹം ഭൂമിയ്ക്കരികിലൂടെ സുഗമമായി കടന്നുപോകും. പക്ഷേ 2068ല്‍ ഭൂമിയുടെ ഭാഗ്യപരീക്ഷണമായിരിക്കും. ഈ ക്ഷുദ്രഗ്രഹം ഭൂമിയില്‍ ഇടിയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

99942 Apophis 2004 ഡിസംബറില്‍ ആണ് കണ്ടെത്തിയത്. തുടര്‍ന്ന് ഇതേക്കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നു. 2029 ഏപ്രിലില്‍ ഇത് ഭൂമിയില്‍ ഇടിച്ചേക്കും എന്നാണ് ആദ്യം ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടിയത്. പിന്നെ നടന്ന പഠനങ്ങളിലെ കൂട്ടലുകളും കിഴക്കലുകളും പ്രകാരം വര്‍ഷങ്ങള്‍ മാറിമറിഞ്ഞു. 2029 ഭൂമിയ്ക്ക് യാതൊരു ഭീഷണിയും ഇല്ലെന്ന് വ്യക്തമായി. പക്ഷേ 2068ല്‍ ചിലപ്പോള്‍ മറിച്ചായിരിക്കും സംഭവിക്കുക എന്നാണ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :