ഭാര്യക്കെതിരെ മുട്ടയേറ്: ഭര്‍ത്താവിനെ ജയിലിലടച്ചു !

വെല്ലിംഗ്‌ടണ്‍| WEBDUNIA|
PRO
PRO
ന്യൂസിലാന്‍ഡുകാരന്‍ തന്റെ ഭാര്യയെ ആക്രമിച്ചത് ഒട്ടകപ്പക്ഷിയുടെ കൊണ്ട്. 46 കാരനായ ഫിലിപ്പ് റസ്‌വെല്ലാ‍ണ് തന്റെ ഭാര്യക്കെതിരെ മുട്ടയേറ് നടത്തിയത്. ഭാര്യയുടെ പരാതിയെ തുടര്‍ന്ന് ഫിലിപ്പിന് കോടതി ആറ് മാസത്തെ ജയില്‍ ശിക്ഷ വിധിച്ചു.

ഭാര്യയുടെ വളര്‍ത്തു മൃഗമായ പന്നി വീട്ടില്‍ അലസമായി നടന്ന് ഒരുപാട് നാശനഷ്ടങ്ങള്‍ വരുത്തി. അതിനോടൊപ്പം ഫിലിപ്പിന്റെ ചില വസ്‌തുക്കള്‍ക്ക് കേടു വരുത്തുകയും ചെയ്‌തു. തുടര്‍ന്ന് കുപിതനായ ഫിലിപ്പ് ഭാര്യക്കെതിരെ അസഭ്യം പറയുകയും അടുക്കളയിലുണ്ടായിരുന്ന ഒട്ടകപ്പക്ഷിയുടെ മുട്ട ഭാര്യയുടെ നേരെ എറിയുകയായിരുന്നു.

ഇതിനു മുന്‍പും വളര്‍ത്ത് പന്നി വീടിനും സമീപവാസികള്‍ക്കും തലവേദന സൃഷ്ടിച്ചിരുന്നു. പക്ഷേ പന്നിയെ തന്റെ നിയന്ത്രണത്തിലാക്കിയില്ല എന്ന് ഫിലിപ്പ് കുറ്റപ്പെടുത്തി. ഒട്ടകപ്പക്ഷിയുടെ മുട്ടയ്ക്ക് ഏറെ ഭാരമുള്ളതിനാല്‍ ഫിലിപ്പിന്റെ മുട്ടയേറില്‍ ഭാര്യയുടെ നെഞ്ചിന് ചതവ് സംഭവിച്ചിട്ടുണ്ട്.

മുട്ട ഭാര്യ പിടിക്കുമെന്നോര്‍ത്താണ് ഫിലിപ്പ് എറിഞ്ഞതെന്ന് ഇയാളുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി ശിക്ഷ വിധിക്കുകയാണ് ചെയ്‌തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :