വിലക്ക് നീങ്ങി; മോഡിക്ക് അമേരിക്കയിലേക്ക് ക്ഷണം

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് അമേരിക്ക സന്ദര്‍ശിക്കാന്‍ ക്ഷണം. യുഎസ് കോണ്‍ഗ്രസ് പ്രതിനിധി സംഘം മോഡിയെ സന്ദര്‍ശിച്ചു. നേരത്തേ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മോഡിക്ക് അമേരിക്ക വിസ നിഷേധിച്ചിരുന്നു.18 അംഗ സംഘമാണ് മോഡിയെ സന്ദര്‍ശിച്ചത്. അതിഥികള്‍ക്ക് മോഡി തന്റെ ഭരണ നേട്ടങ്ങള്‍ വിശദീകരിച്ചു നല്‍കി.

2005ലാണ് അമേരിക്ക നരേന്ദ്രമോഡിക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചത്. മോഡിക്ക് അമേരിക്ക സന്ദര്‍ശിക്കാന്‍ വിസ അനുവദിക്കേണ്ടെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് യുഎസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. തീരുമാനത്തില്‍ മാറ്റമുണ്ടാക്കരുതെന്ന് അമേരിക്കന്‍ മുസ്ലീം സമുദായം നേരത്തെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :