പാകിസ്ഥാനില്‍ 50 പേര്‍ കൊല്ലപ്പെട്ട ബോംബ് സ്ഫോടനത്തിന്റെ സൂത്രധാരനായ ഭീകരന് വധശിക്ഷ. പഞ്ചാബ് പ്രവിശ്യയില്‍ സൂഫി ആരാധനാലയത്തില്‍ ബോംബ് സ്ഫോടനം നടത്തിയ കേസില്‍ ബെഹ്റം എന്ന സൂഫി ബാബയ്ക്കാണ് വധശിക്ഷ ലഭിച്ചത്.
ഭീകരവിരുദ്ധ കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചത്. ചാവേറായി സ്ഫോടനം നടത്താന്‍ എത്തിയ മുഹമ്മദ് ഒമറിന് ജീവപര്യന്തം തടവ് ലഭിച്ചു.
അതേസമയം നാല് പ്രതികളെ വെറുതെവിട്ടു. വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതിനാലാണിത്. 2010ലാണ് സ്ഫോടനം ഉണ്ടായത്.