ബലൂണുകള്‍ കൂട്ടിമുട്ടി മൂന്നു മരണം!

ഇസ്താംബൂള്‍: | WEBDUNIA|
PRO
PRO
രണ്ടു യാത്ര ബലൂണുകള്‍(ഹോട്ട് എയര്‍ ബലൂണ്‍‍) കൂട്ടി മുട്ടി തുര്‍ക്കിയില്‍ മൂന്നു വിനോദ സഞ്ചാരികള്‍ മരിച്ചു. 22 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.

തുര്‍ക്കിയിലെ കപ്പൊഡിസിയ വിനോദ സഞ്ചാര മേഖലയിലാണ് അപകടം നടന്നത്. മരിച്ച മൂന്നു വിനോദ സഞ്ചാരികളും ബ്രസീലിയന്‍ സ്വദേശികളാണ്. ഒരു ബലൂണിന്റെ ബാസ്ക്കറ്റ് മറ്റെ ബലൂണില്‍ ശക്തിയായി ഇടിക്കുകയായിരുന്നു. ഇടിയില്‍ തകരാറിലായ ബലൂണ്‍ അതിവേഗതയില്‍ താഴെ വീണു.

പരുക്കേറ്റവരില്‍ പത്തു സ്പെയ്ന്‍കാരും ഏഴ് ബ്രസീലുകാരും മൂന്നു അര്‍ജന്‍റീനക്കാരും പോര്‍ച്ചുഗീസുകാരനും പ്യൂട്ടോറിക്കക്കാരനും ഉള്‍പ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :