ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്നും പ്രജകള്‍ക്കായി ഒരു രാജകീയ വിളംബരമുണ്ട്!

ലണ്ടന്‍| WEBDUNIA|
PRO
ബ്രിട്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്നും പ്രജകള്‍ക്കായി ഒരു രാജകീയ വിളംബരമുണ്ട്. രണ്ടാം കിരീടവകാശി വില്യം രാജകുമാരന്റെ ആദ്യ കുഞ്ഞിനൊപ്പം ജന്‍‌മദിനം പങ്കുവെയ്ക്കുന്ന മറ്റ് എല്ലാ കുഞ്ഞുങ്ങള്‍ക്കും രാജകീയ പാരിതോഷികം നല്‍കുമെന്നാണ് വിളംബരത്തില്‍ പറയുന്നത്.

28 പൌണ്ട് മൂല്യമുള്ള വെള്ളിയില്‍ തീര്‍ത്ത പെനി നാണയം അന്ന് ജനിക്കുക്കന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും നല്‍കുമെന്നാണ് കൊട്ടാരത്തില്‍ നിന്നുള്ള അറിയിപ്പ്. ഇതുവരെ ഏകദേശം രണ്ടായിരത്തോളം നാണയങ്ങള്‍ കമ്മട്ടത്തില്‍ അടിച്ചുകഴിഞ്ഞു. രാജകുമാരന്റെ ഭാര്യ കാതറിന്‍ ഈ മാസം പകുതിയോടെ പ്രസവിക്കുമെന്നാണ് കരുതുന്നത്.

രാജ്യം ഒട്ടാകെ തങ്ങളുടെ വരാന്‍ പോകുന്ന രാജകുമാരനെ കാണാനുള്ള തിരക്കിലാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്രിട്ടന്‍ ഏറെ പ്രതീക്ഷയോടെ ഉറ്റ് നോക്കുന്ന ഒരു പ്രസവമാണ് കാതറിന്റേത്. കാതറിന്റെ കടിഞ്ഞൂല്‍ പ്രസവത്തോടനുബന്ധിച്ച് 400 ദശലക്ഷം പൌണ്ടിന്റെ ഇടപാടുകള്‍ രാജ്യത്ത് നടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

കാതറിന്റെ കടിഞ്ഞൂല്‍ പ്രസവത്തിന് ലണ്ടനില്‍ എത്തുന്ന അതിഥികളേയും സഞ്ചാരികളേയും സ്വീകരിക്കാന്‍ ബക്കിംന്‍‌ഹാം കൊട്ടാരവും ലണ്ടന്‍ നഗരവും ഒരുങ്ങിയിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :